രാജ്‌കോട്ട്; ഇന്ത്യ കണ്ട ഏറ്റവും വലിയ യു ടേൺ നേതാവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. വിശ്വാസ്യതയോ ആത്മാർത്ഥതയോ ഇല്ലാത്തതാണ് കെജ് രിവാളിന്റെ രാഷ്‌ട്രീയം. ഡൽഹിയിൽ നടപ്പാക്കിയെന്ന് കെജ് രിവാൾ അവകാശപ്പെടുന്ന പദ്ധതികളുടെ സത്യാവസ്ഥ ബിജെപി ഓരോ ദിവസവും പുറത്ത് കൊണ്ടുവരുന്നുണ്ടെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.
രാജ്‌കോട്ടിൽ കെജ് രിവാളിന്റെ വാർത്താസമ്മേളനത്തിന് തൊട്ടുമുൻപ് മാദ്ധ്യമപ്രവർത്തകരോടായിരുന്നു തേജസ്വി സൂര്യയുടെ വാക്കുകൾ. കെജ് രിവാളിന്റെ മദ്യ രാഷ്‌ട്രീയവും സൗജന്യ ഗിമ്മിക്കുകളും ഗുജറാത്തിലെ യുവാക്കൾ തളളിക്കളയുമെന്നും തേജസ്വി സൂര്യ പറഞ്ഞു.
ഗുജറാത്തിൽ കഴിഞ്ഞ 30 വർഷത്തോളമായി നടപ്പാക്കി വരുന്ന വികസനങ്ങൾക്ക് വേഗം പകരാനാണ് അവിടുത്തെ യുവാക്കൾ ആഗ്രഹിക്കുന്നത്. കെജ് രിവാളിന്റെ വാഗ്ദാനങ്ങളും പ്രസ്താവനകളുമൊന്നും ഗുജറാത്തിലെ യുവാക്കൾ ഗൗരവമായി എടുത്തിട്ടില്ലെന്നും ഡൽഹിയിൽ സ്‌കൂളും ക്ലിനിക്കുമൊക്കെ ആരംഭിച്ചുവെന്ന് പറഞ്ഞതിന്റെ യഥാർത്ഥ ചിത്രം ബിജെപി പുറത്തുകൊണ്ടുവന്നു കഴിഞ്ഞതായും തേജസ്വി സൂര്യ പറഞ്ഞു.
യുവമോർച്ച പ്രവർത്തകർ സംഘടിപ്പിച്ച ബൈക്ക് റാലിയിൽ പങ്കെടുക്കാനായിട്ടാണ് തേജസ്വി സൂര്യ രാജ്‌കോട്ടിലെത്തിയത്. കെജ് രിവാൾ ഡോർ ടു ഡോർ ക്യാമ്പെയ്ൻ സംഘടിപ്പിക്കാനാണ് ഇവിടെയെത്തിയത്.
















Comments