ജയ്പൂർ: വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദിയായ സലീം ബാബ ഗുലാബ് നബിയെ(57) പിടികൂടി. രാജസ്ഥാനിൽ നിന്നുള്ള യുവതിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ഗുജറാത്തിലെ മെഹ്സാന സ്വദേശിയാണ് സലീം ബാബ.
രോഗമുക്തി നൽകാമെന്ന് വാഗാനം ചെയ്ത് സലീം ബാബ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് തുടർച്ചയായ ആറ് ദിവസം യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. മന്ത്രാവാദിയുടെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
സമാനമായ രീതിയിൽ രോഗങ്ങളിൽ നിന്ന് മോചനം നൽകാമെന്ന് പറഞ്ഞ് നേരത്തെയും ഇയാൾ യുവതികളെ കബളിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
Comments