തിരുവന്തപുരം: മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശികളായ മൂന്നംഗ സംഘത്തിന്റെ കാറാണ് ഒഴുകി പോയത്.
മൂന്ന് പുരുഷൻമാരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടം കാണാനെത്തിയത്. ഇതിനിടയിൽ കനത്ത മഴയെ തുടർന്ന് വാഹനം കുടുങ്ങുകയായിരുന്നു. വിതുര കല്ലാറിൽ നിന്നും മീൻമുട്ടിയിൽ ചേരുന്ന ചെറു തോട്ടിലാണ് കാർ ഒഴുകി പോയത്. പ്രദേശവാസികളുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കാർ ഒലിച്ചു പോയത്. പ്രദേശത്ത് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് നിരീക്ഷണം.
Comments