ന്യൂഡൽഹി : മംഗോളിയ സന്ദർശനത്തിന്റെ രണ്ടാം നാൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് ഒരു സമ്മാനം ലഭിച്ചു. മറ്റൊന്നുമല്ല, അതിസുന്ദരിയായ ഒരു കുതിരയെയാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയത്. മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാഗിൻ ഖുറേൽസുഖ് ആണ് കേന്ദ്ര മന്ത്രിക്ക് ഈ കുതിരയെ സമ്മാനിച്ചത്.
പിന്നാലെ കുതിരയ്‌ക്ക് അദ്ദേഹം പേരിടുകയും ചെയ്തു. തേജസ് എന്നാണ് കുതിരയുടെ പേര്. മംഗോളിയൻ പ്രസിഡന്റിനോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കുതിരയെയും ചിത്രത്തിൽ കാണാം.
A special gift from our special friends in Mongolia. I have named this magnificent beauty, ‘Tejas’.
Thank you, President Khurelsukh. Thank you Mongolia. pic.twitter.com/4DfWF4kZfR
— Rajnath Singh (@rajnathsingh) September 7, 2022
”മംഗോളിയയിലെ നമ്മുടെ പ്രത്യേക സുഹൃത്തിൽ നിന്നുള്ള ഒരു പ്രത്യേക സമ്മാനം. ഈ സുന്ദരിക്ക് ഞാൻ ‘തേജസ്’ എന്ന് പേരിട്ടു. നന്ദി, പ്രസിഡന്റ് ഖുറെൽസുഖ്. നന്ദി മംഗോളിയ. ” എന്ന് പ്രതിരോധ മന്ത്രി ട്വിറ്ററിൽ കുറിച്ചു.
Comments