ന്യൂഡൽഹി:സ്വാതന്ത്ര്യ സമരത്തിൽ മഹത്തായ സംഭവനകൾ നൽകിയ നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരവായി പ്രതിമ അനാച്ഛാദനത്തിനൊരുങ്ങി ഡൽഹി. നാളെ വൈകിട്ട് ഇന്ത്യ ഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമർപ്പിക്കും. ഇതിനൊപ്പം ‘കർത്തവ്യ പാത’യുടെ ഉദ്ഘാടവും നടക്കും.
ഈ വർഷമാദ്യം നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് പ്രതിമ സ്ഥാപിക്കുന്നതും. 28 അടി ഉയരമുള്ള പ്രതിമ കരിങ്കലിലാണ് നിർമ്മിച്ചിരിക്കുന്നത്.65 മെട്രിക് ടൺ ഭാരമുള്ള ഇതിന്റെ ശിൽപി അരുൺ യോഗിരാജാണ്. നേതാജിയോടുള്ള കടപ്പാടിന്റെയും നന്ദിയുടെയും പ്രതീകമാണ് പ്രതിമയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
വർഷങ്ങളായി രാജ്പഥിലും സെൻട്രൽ വിസ്ത അവന്യുവിലും സന്ദർശക തിരക്ക് അനുഭവപ്പെട്ടിരുന്നു. സെൻട്രൽ അവന്യുവിന്റെ നവീകരണത്തിലൂടെ തിരക്കുകളിൽ കുറവ് വരുത്താൻ കഴിയുമെന്നാണ് പ്രാഥമിക കണക്കുക്കൂട്ടൽ. അവന്യുവിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുൽത്തകിടിയിൽ നിർമ്മിതമായ നടപ്പാതകൾ, പാർക്കിംഗ് ഏരിയ, എക്‌സിബിഷൻ പാനലുകൾ തുടങ്ങിയ മികച്ച സൗകര്യങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഖരമാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം, ഊർജ്ജ സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടുന്നു.
Comments