ന്യൂഡൽഹി: അന്താരാഷ്‌ട്ര അതിർത്തി വഴി പാക് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് സുരക്ഷാ സേന. ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരാണ് അതിർത്തി കടന്ന് എത്തുന്നതെന്നാണ് ഇന്റലിജൻസ് വിവരം.
നാല് പേർ വീതമുള്ള ഭീകര സംഘങ്ങൾ ജമ്മു കശ്മീരിലെ കത്വ, സാംബ ജില്ലകളിൽ സജീവമാണ്. കേന്ദ്രഭരണപ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.പാകിസ്താൻ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തടയാൻ അതിർത്തി സുരക്ഷാ സേന സജ്ജമാണെന്ന് ബിഎസ്എഫ് അറിയിച്ചു.
ജമ്മുവിലെ അർണിയ സെക്ടറിലെ ഫോർവേഡ് ഏരിയയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ പിടികൂടിയിരുന്നു.തുടർന്ന് ബിഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പാക് ഭീകരർ വെടിയുതിർത്തിരുന്നു. നുഴഞ്ഞുകയറ്റക്കാരനെ പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് പ്രകോപനം ഉണ്ടായത്.ഇതിന് പിന്നാലെയാണ് ഭീകരർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.
















Comments