പുറത്താക്കിയതിന് അഫ്ഗാൻ താരത്തിനെ തല്ലാൻ ബാറ്റുമായി പാഞ്ഞടുത്ത് പാക് താരം; പ്രകോപന മുദ്രാവാക്യം വിളിച്ച പാകിസ്താൻ ആരാധകരുടെ മുതുകത്ത് കസേര കൊണ്ട് അഫ്ഗാൻ ആരാധകരുടെ 'തല്ലുമാല' (വീഡിയോ)- Asia Cup 'clash' between Afghanistan and Pakistan
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പുറത്താക്കിയതിന് അഫ്ഗാൻ താരത്തിനെ തല്ലാൻ ബാറ്റുമായി പാഞ്ഞടുത്ത് പാക് താരം; പ്രകോപന മുദ്രാവാക്യം വിളിച്ച പാകിസ്താൻ ആരാധകരുടെ മുതുകത്ത് കസേര കൊണ്ട് അഫ്ഗാൻ ആരാധകരുടെ ‘തല്ലുമാല’ (വീഡിയോ)- Asia Cup ‘clash’ between Afghanistan and Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 06:30 pm IST
FacebookTwitterWhatsAppTelegram

ഷാർജ; ഈ ഏഷ്യാ കപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാൻ- പാകിസ്താൻ സൂപ്പർ ഫോർ മത്സരം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ ദുർബല വിജയലക്ഷ്യമായ 130 വിജയകരമായ പിന്തുടർന്ന് ലക്ഷ്യത്തിലെത്തും എന്ന് പാകിസ്താൻ ഏറെക്കുറെ ഉറപ്പാക്കിയ മത്സരത്തിൽ, പതിനഞ്ചാം ഓവറിലെ മൂന്നാമത്തെ പന്ത് മുതൽക്കാണ് ട്വിസ്റ്റുകളുടെ പെരുമഴ ആരംഭിച്ചത്.

87/4 എന്ന ശക്തമായ നിലയിൽ നിന്നും പാകിസ്താനെ 18.5 ഓവറിൽ 118ന് 9 നിലയിലേക്ക് അഫ്ഗാൻ ബൗളർമാർ തള്ളിവിട്ടു. ഭാഗധേയങ്ങൾ നിമിഷാർദ്ധം കൊണ്ട് മാറി മറിഞ്ഞ മത്സരത്തിന്റെ എല്ലാ ആവേശവും ഗ്രൗണ്ടിനകത്തും പുറത്തും നിറഞ്ഞു നിന്നു. ഒൻപതാം വിക്കറ്റ് വീഴുന്നതിന് മുൻപ്, 2 സിക്സറുകളുമായി പാകിസ്താന് വീണ്ടും ജയപ്രതീക്ഷ നൽകിയ ആസിഫ് അലിയെ അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദ് കരീം ജനാതിന്റെ കൈകളിൽ എത്തിച്ചു. വിക്കറ്റ് വീഴ്‌ത്തിയതിന്റെ ആഹ്ലാദ പ്രകടനം നടത്തിയ ഫരീദ് അഹമ്മദിന് നേർക്ക് തല്ലാൻ ബാറ്റുമായി പാഞ്ഞടുത്ത ആസിഫ് അലി ക്രിക്കറ്റിന്റെ എല്ലാ മര്യാദകളും ലംഘിക്കുന്ന നാണം കെട്ട നടപടിക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി.

മത്സരാവസാനം വരെ അഫ്ഗാൻ ബൗളിംഗ് നിരയിലെ ഹീറോ ആയിരുന്ന ഫസൽഹഖ് ഫാറൂഖി സമ്മർദ്ദത്തിനടിപ്പെട്ട്, അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിലും സിക്സർ നൽകിയതോടെ പാകിസ്താൻ ഒരു വിക്കറ്റിന്റെ ജയം നേടി. ടൂർണമെൻ്റിലെ ഇന്ത്യ സാദ്ധ്യതകൾ അസ്ഥാനത്താക്കുന്നതായി പാകിസ്താന്റെ ജയം.

എന്നാൽ വിജയത്തിൽ അമിത ആഹ്ലാദ പ്രകടനം നടത്തിയെ പാകിസ്താൻ ടീമിന്റെ അതേ ആവേശം പാക് ആരാധകരും ഏറ്റെടുത്തു. നിരാശരായ അഫ്ഗാൻ ആരാധകർക്കെതിരെ പ്രകോപന മുദ്രാവാക്യങ്ങളുമായി പാകിസ്താൻ ആരാധകർ പാഞ്ഞടുത്തു. ഇതോടെ നിയന്ത്രണം വിട്ട അഫ്ഗാൻ ആരാധകർ പാക് ആരാധകരെ വളഞ്ഞിട്ട് തല്ലി. അരിശം തീരാതെ സ്റ്റേഡിയത്തിലെ കസേരകൾ ഇളക്കിയെടുത്ത് തല്ലുന്ന അഫ്ഗാൻ ആരാധകരിൽ നിന്നും ഓടി രക്ഷപ്പെടുന്ന പാകിസ്താൻ ആരാധകരുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

Scenes after Afghanistan lost to Pakistan by 1 wicket 😓pic.twitter.com/SiEdCmOIA0

— CricTracker (@Cricketracker) September 7, 2022

Afghanistan cricket team supporters attacked rival Pakistan fans after Asia Cup final in Sharjah, UAE. pic.twitter.com/9AIMGYKXl5

— CJ Werleman (@cjwerleman) September 7, 2022

Watch: Ugly scenes as Afghan fans vandalise Sharjah stadium, hurl chairs at Pakistanis.#Afghanistan #Pakistan pic.twitter.com/NnNt5CjG9P

— TIMES NOW (@TimesNow) September 8, 2022

 

അതേസമയം, കളിക്കളത്തിനകത്തും പുറത്തും നടന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ഇത് ക്രിക്കറ്റിന്റെ മാന്യതയക്ക് വലിയ തോതിൽ കളങ്കം ചാർത്തുന്നതാണെന്നുമുള്ള വിമർശനവുമായി മുൻ പാകിസ്താൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരിക്കുകയാണ്.

Tags: PakistanAfghanistanasia cup 2022
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies