ജയ്പൂർ: രാജസ്ഥാൻ ദ്വിദിന സന്ദർശനത്തിനെത്തിയ അമിത്ഷാ ഇന്ന് ജോധ്പൂരിലെത്തും. ബിജെപിയുടെ ഒബിസി മോർച്ചയുടെ ദേശീയ പ്രവർത്തക സമിതി യോഗത്തിന്റെ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ മണ്ഡലമാണ് ജോധ്പൂർ.ഇവിടെ നടക്കുന്ന ബിജെപി ബൂത്ത് തല പ്രവർത്തകരുടെ യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.
ജോധ്പൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി ജയ്സാൽമീറിലെ തനോത് മാതാ ക്ഷേത്രം സന്ദർശിക്കും.1965 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് തനോട്ടിലെ വിജയ സ്തംഭത്തിൽ ഷാ ആദരാഞ്ജലികൾ അർപ്പിക്കും.
കഴിഞ്ഞ ദിവസമാണ് ദ്വിദിന സന്ദർശനത്തിനായി അമിത്ഷാ രാജസ്ഥാനിലെത്തിയത്. കേന്ദ്രമന്ത്രി കൈലാഷ് ചൗധരി, ബിഎസ്എഫ് ഡയറക്ടർ ജനറൽ ഡി പങ്കജ് കുമാർ സിങ്, പാർട്ടി നേതാക്കൾ എന്നിവർ ജയ്സാൽമീർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് അദ്ദേഹ ജയ്സാൽമീറിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.ബിഎസ്എഫ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് രാത്രി ചെലവഴിച്ചത്.
Comments