ഞാനും അയ്യനും തമ്മിലുള്ള ബന്ധം; ചില നിയോഗങ്ങൾ തേടി എത്തും; ഉണ്ണിമുകുന്ദനെ തേടിയെത്തിയ ആ നിയോഗം?; പ്രാർത്ഥന ഉണ്ടാവണമെന്ന് താരം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാനും അയ്യനും തമ്മിലുള്ള ബന്ധം; ചില നിയോഗങ്ങൾ തേടി എത്തും; ഉണ്ണിമുകുന്ദനെ തേടിയെത്തിയ ആ നിയോഗം?; പ്രാർത്ഥന ഉണ്ടാവണമെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 01:06 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഏറ്റവും പുതിയ ചിത്രത്തിന്റെ സൂചനകൾ നൽകി ഉണ്ണി മുകുന്ദൻ. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയെക്കുറിച്ചുള്ള സൂചനയാണ് ഉണ്ണി സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ പൂജാ കർമ്മത്തിന് മുന്നോടിയായി തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്ന് ദർശിച്ചതിന്റെ ചിത്രങ്ങളടക്കമാണ് കുറിപ്പ്. അകമവ ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ടൈറ്റിലടക്കമുള്ള വിവരങ്ങൾ പുറത്ത് വിടുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

ക്ഷേത്രവുമായി തനിക്കുണ്ടായ വ്യക്തിപരമായ ബന്ധവും അനുഭൂതിയും താരം കുറിപ്പിൽ വിവരിക്കുന്നു. തന്റെ സ്വപ്‌നങ്ങളും ആഗ്രങ്ങളും ദു:ഖങ്ങളും എല്ലാം പങ്കുവെച്ചിരുന്ന അകമവ ക്ഷേത്രത്തിനെ കുറിച്ച് അദ്ദേഹം കുറിപ്പിലുടനീളം വാചാലനാവുന്നുണ്ട്. തന്നെ തേടി ഒരു നിയോഗം എത്തിയിട്ടുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണമെന്നും താരം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ചില നിയോഗങ്ങൾ അങ്ങനെ ആണ് നമ്മളെ തേടി എത്തും…
ഗുജറാത്തിൽ നിന്ന് സിനിമ മോഹവുമായി കേരളത്തിൽ എത്തിയ കാലം മുതൽ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയിൽ കാണുന്ന അകമല ധര്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഞാനും അയ്യനും തമ്മിലുള്ള ബന്ധം.
തൃശ്ശൂരിൽ നിന്ന് ഷൊർണുരിൽ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാൻ ഇവിടെ ദര്ശനം തുടങ്ങിയത് കഴിഞ്ഞ 15 വർഷമായി അത് തുടരുന്നു .
ആദ്യ കാലങ്ങളിൽ ബസിൽ യാത്ര ചെയ്യുമ്പോൾ ബസിനുള്ളിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു.
ഞാൻ ആദ്യം വരുമ്പോൾ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും ,ആഗ്രഹങ്ങളും, ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ
ആണ് കാലക്രമേണ
ഇത് വലിയ ക്ഷേത്രമായി മാറി എന്റെ അയ്യനോടൊപ്പം ഞാനും വളർന്നു എന്റെ യാത്ര അതുവഴി ബസിൽ നിന്നും
പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി.അത്യാവശ്യം അറിയപ്പെടുന്ന നടനും നിർമ്മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു.!
ഇന്ന് ഈ ഓർമ്മകൾ എന്റെ മനസിലേക്കു വരാൻ കാര്യം എന്നെ തേടി മറ്റൊരു ഭാഗ്യം കൂടി എത്തിയിരിക്കുന്നു എന്റെ പുതിയ സിനിമയുടെ പൂജ എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ച് 12 ആം തീയതി നടക്കുകയാണ് എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടു ചിത്രങ്ങൾ ആയ മല്ലുസിംഗ് നിർമിച്ച ആന്റോ ചേട്ടനും മാമാങ്കം സിനിമ നിർമ്മിച്ച വേണു ചേട്ടനും ചേർന്ന് ആണ് നിർമ്മാണം
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ
നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്നു.
എന്നെ തേടി എത്തിയ ആ നിയോഗം എന്താണ് എന്ന് അറിയണമെങ്കിൽ ചിത്രത്തിന്റെ ടൈറ്റിൽ നിങ്ങൾ അറിയണം അതിനു 12 ആം തീയതി വരെ കാത്തിരിക്കണം.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ….
നിങ്ങളുടെ സ്വന്തം ഉണ്ണി

Tags: unni mukundhan
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies