ഉത്സവസീസൺ ആഘോഷമാക്കാൻ ഓഡി ഇന്ത്യ തങ്ങളുടെ പുതിയ ക്യു7 ലിമിറ്റഡ് എസ്യുവി പുറത്തിറക്കി. വെറും അമ്പത് യൂണിറ്റുകൾ മാത്രമാണ് ഈ എക്സ്ക്ലൂസീവ് എസ്യുവി കമ്പനി വിൽക്കുന്നത്. മെക്കാനിക്കൽ പരമായ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും ക്യു 7 ലിമിറ്റഡ് പതിപ്പിന് സൗന്ദര്യവർദ്ധകമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 88,08,000 രൂപയാണ് ഓഡി ക്യു 7 ലിമിറ്റഡ് എഡിഷന്റെ എക്സ്ഷോറും വില. പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റ് ടെക്നോളജി ട്രീം അടിസ്ഥാനമാക്കിയുള്ളതാണ്.
പുതിയ ബാരിക് ബ്രൗൺ നിറത്തിലാണ് പുതിയ ഓഡി ക്യു7 ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങിയിട്ടുള്ളത്. ബാരിക് ബ്രൗൺ ഈ ലിമിറ്റഡ് എഡിഷന് മാത്രമുള്ളതാണ്, മറ്റ് ഓഡി ക്യു7 എസ്യുവി മോഡലുകൾക്ക് ലഭിക്കുന്നില്ല. അഷ്ടഭുജ രൂപരേഖയുള്ള സിംഗിൾ ഫ്രെയിം ഗ്രില്ലാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പനോരമിക് സൺറൂഫ് കൂടാതെ സംയോജിത വാഷർ നോസിലുകളോട് കൂടിയ അഡാപ്റ്റീവ് വിൻഡ്ഷീൽഡ് വൈപ്പറുകളും പുതിയ ക്യു7 ലിമിറ്റഡ് എസ്യുവി നൽകിയിരിക്കുന്നു. ഏഴ് സീറ്റുകളാണ് വാഹനത്തിനുള്ളത്. വാഹനത്തിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ഓഡി വെർച്വൽ കോക്ക്പിറ്റും ഓഡി സ്മാർട്ട്ഫോൺ ഇന്റർഫേസും ക്യു7 ലിമിറ്റഡ് എസ്യുവിയ്ക്ക് ഉണ്ട്. എംഎംഐ ടച്ച് റെസ്പോൺസോടുകൂടിയ എംഎംഐ നാവിഗേഷൻ പ്ലസ് ഉള്ള 10.1 ഇഞ്ച് സ്ക്രീനാണ് വാഹനത്തിന് ലഭിക്കുന്നത്. മൊത്തം 19 സ്പീക്കറുകളുള്ള B&O 3D ശബ്ദ സംവിധാനവും 730 വാട്ട് പവർ ഔട്ട്പുട്ടുള്ള 16-ചാനൽ ആംപ്ലിഫയറും കമ്പനി നൽകുന്നു. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 3.0 ലിറ്റർ V6 TFSI എഞ്ചിനാണ് എസ്യുവിക്ക് കരുത്ത് പകരുന്നത്. 340 എച്ച്പി കരുത്തും 500 എൻഎം ടോർക്കും ഉദ്പാദിപ്പിക്കുന്നു. 5.9 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ മോഡലിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
Comments