പ്രതിസന്ധിയിൽ ഉഴലുന്ന സ്വന്തം നാടിനാണ് ഈ കിരീടം; ഏഷ്യാകപ്പ് സ്വന്തം ജനതയ്ക്ക് സമർപ്പിച്ച് ശ്രീലങ്കൻ ബാറ്റർ ഭാനുക രജപക്‌സെ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രതിസന്ധിയിൽ ഉഴലുന്ന സ്വന്തം നാടിനാണ് ഈ കിരീടം; ഏഷ്യാകപ്പ് സ്വന്തം ജനതയ്‌ക്ക് സമർപ്പിച്ച് ശ്രീലങ്കൻ ബാറ്റർ ഭാനുക രജപക്‌സെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 05:24 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യാകപ്പ് നേട്ടം രാഷ്‌ട്രീയ അസ്ഥിരതയിൽ ഉഴലുന്ന ശ്രീലങ്കൻ ജനതയ്‌ക്ക് നൽകുന്നത് ഒരുമിയ്‌ക്കാനുള്ള സന്ദേശമെന്ന് താരങ്ങൾ. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തങ്ങളുടെ നാട്ടിലെ ജനങ്ങൾക്ക് പോരാടി നേടിയ ഏഷ്യാകപ്പ് കിരീടം സമർപ്പിക്കുന്നതായി കളിയിലെ താരം ഭാനുക രജപക്‌സെ പറഞ്ഞു.

ആവേശം വാരിവിതറിയ ഫൈനലിൽ പാകിസ്താന്റെ ബൗളിങ്ങിൽ 5ന് 58 എന്ന നിലയിൽ നിന്നാണ് ശ്രീലങ്ക രജപക്‌സെയുടെ 71 റൺസ് മികവിൽ 6 ന് 170 റൺസ് എന്ന പൊരുതാവുന്ന സ്‌കോറിലേയ്‌ക്ക് എത്തിയത്. പാകിസ്താനെ 23 റൺസിനാണ് ശ്രീലങ്കൻ നിര തകർത്തത്. വാനിന്ദു ഹസാരങ്ക ഒരോവറിൽ നേടിയ മൂന്ന് സുപ്രധാന വിക്കറ്റുകളാണ് ശ്രീലങ്കയ്‌ക്ക് മേൽകൈ നൽകിയത്. ടൂർണ്ണമെന്റിൽ തുടക്കത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റ ശ്രീലങ്ക വൻ തിരിച്ചുവരവാണ് സൂപ്പർ ഫോർ ഘട്ടത്തിൽ നടത്തിയത്.സൂപ്പർ ഫോറിൽ പാകിസ്താനെ തോൽപ്പിച്ച ശ്രീലങ്ക ഫൈനലിലും കരുത്തും മന:സാന്നിദ്ധ്യവും കൈവിട്ടില്ല.

2014ലാണ് ശ്രീലങ്ക ഇതിന് മുമ്പ് ഏഷ്യാകപ്പ് നേടിയത്. ശരാശരി താരങ്ങൾ മാത്രം സ്വന്തമായുള്ള സിംഹള ടീം പക്ഷെ ടീംസ്പിരിറ്റിൽ ഏറെ മുന്നിലാണെന്ന് പാക് നിരയ്‌ക്ക് മുന്നിൽ തെളിയിച്ചു. സമ്മർദ്ദങ്ങളെ ആരെങ്കിലും ഒരാൾ മാത്രമല്ല ടീം മൊത്തം ഏറ്റെടുക്കുന്ന തരത്തിൽ തികഞ്ഞ പ്രഫഷണൽ സമീപനമാണ് ശ്രീലങ്കയുടെ യുവനിരയുടെ ശക്തിയായി വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന ലോകകപ്പ് ടി20യിൽ ലോകത്തിലെ മുൻനിര ടീമുകൾക്കെല്ലാം തങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന സന്ദേശം ശ്രീലങ്കൻ ജനതയ്‌ക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies