ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ബരാരി ബല്ലാഹ് സവ്ജിയാനിലായിരുന്നു സംഭവം. പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
രാവിലെയോടെയായിരുന്നു സംഭവം. യാത്രികരെ കുത്തി നിച്ച് കൊണ്ടുപോയതാണ് അപകടത്തിന് കാരണമായത്. പ്രദേശത്ത് വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ബസ് നൂറ് മീറ്ററോളം തെന്നി നീങ്ങിയ ശേഷമായിരുന്നു കൊക്കയിലേക്ക് മറിഞ്ഞത്.
പ്രദേശവാസികളും പോലീസും ചേർന്നാണ് പരിക്കേറ്റവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റവർ പൂഞ്ച് ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വീതമാകും ഇവർക്ക് നഷ്ടപരിഹാരമായി നൽകുക.
Comments