കാസർകോട്: ഓണാഘോഷ പരിപാടിക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സി പി എം ഏച്ചിക്കവ്വൽ ബ്രാഞ്ച് സെക്രട്ടറി ടി ടി ബാലചന്ദ്രനാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.
ആണുരിൽ നിന്ന് ചന്തേര പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം നാട്ടിൽ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. പി ബാലകൃഷ്ണൻ നായരുടെയും എസ്. ഐ ശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനകൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
സ്‌കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയാണ് ബാലചന്ദ്രൻ. ഓണഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണപ്രകാരം ഇയാളും എത്തിയിരുന്നു.
Comments