കാസർകോട് : തെരുവ് നായ്ക്കളുടെ ഭീഷണിയെത്തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത് രക്ഷിതാവ്. കാസർകോട് ബേക്കൽ ഹദാദ് നഗറിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് അകമ്പടിയായി തോക്കേന്തിക്കൊണ്ട് മുന്നിൽ നടക്കുന്ന രക്ഷിതാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഏതെങ്കിലും നായ ബയ്യെത്താൻ(ഓടിക്കാൻ) എത്തിയാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. എയർ ഗണ്ണുമായാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. 13 ഓളം വിദ്യാർത്ഥികൾ രക്ഷിതാവിന് പിന്നിൽ നടക്കുന്നതും വീഡിയോയിൽ കാണാം.
സംസ്ഥാനത്ത് തെരുവ് നായ ശല്യം വർദ്ധിച്ചതോടെയാണ് ആളുകൾ സ്വയം പ്രതിരോധം തീർക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാർഥിയെ പട്ടി കടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ നായ ചത്തുപോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നത്.
Comments