കൊല്ലം: ട്രെയിനിടിച്ച് രണ്ട് മരണം.ആവണീശ്വരം റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. യാത്രക്കാരിയും രക്ഷിക്കാനെത്തിയ പഞ്ചായത്ത് അംഗവുമാണ് മരിച്ചത്. കുന്നിക്കോട് സ്വദേശിനി സജീന, പഞ്ചായത്ത് മെമ്പർ റഹീംകുട്ടി എന്നിവരാണ് മരണപ്പെട്ടത്.
പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ട്രെയിനിടിക്കാൻ വരുന്നത് ശ്രദ്ധയിൽ പെട്ടതോടെ റഹീംകുട്ടി രക്ഷിക്കാനെത്തുകയായിരുന്നു. തുടർന്ന് ഇയാളെയും ഇടിച്ചിടുകയായിരുന്നു.
Comments