സമർഖണ്ഡ്: 72ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകളുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഷാംഗ്ഹായ് കോ ഓപ്പറോഷൻ ഓർഗനൈസേഷൻ ഉച്ചകോടിയ്‌ക്കിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയ്‌ക്ക് മുൻകൂട്ടി ആശംസ അറിയിച്ചത്. റഷ്യൻ പാരമ്പര്യമനുസരിച്ച് അഭിനന്ദനങ്ങൾ മുൻകൂട്ടി അറിയിക്കാൻ സാധിക്കില്ലെന്നും അത് കൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കാതെ ആശംസയാണ് പുടിൻ നേർന്നത്.
” ഇന്ത്യയ്‌ക്ക് എല്ലാ ആശംസകളും നേരാൻ ഞാൻ ആഗ്രഹിക്കുന്നു. നാളെ എന്റെ പ്രിയ സുഹൃത്തേ, നിങ്ങൾ ജന്മദിനം ആഘോഷിക്കാൻ പോകുകയാണെന്ന് എനിക്കറിയാം. റഷ്യൻ പാരമ്പര്യമനുസരിച്ച്, ഞങ്ങൾ ഒരിക്കലും അഭിനന്ദനങ്ങൾ മുൻകൂട്ടി അറിയിക്കില്ല. അതിനാൽ, എനിക്ക് ഇപ്പോൾ അത് ചെയ്യാൻ കഴിയില്ല, എന്നാൽ ഞങ്ങൾക്ക് നിങ്ങളുടെ ജന്മദിനത്തെക്കുറിച്ച് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. സൗഹൃദ ഇന്ത്യൻ രാഷ്‌ട്രത്തിന് ഞങ്ങൾ എല്ലാ ആശംസകളും നേരുന്നു, നിങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യക്ക് അഭിവൃദ്ധി നേരുന്നുവെന്ന്” പുടിൻ പറഞ്ഞു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും തന്ത്രപരമായ പ്രത്യേക പങ്കാളിത്തത്തിന്റെ സ്വഭാവമുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും പുടിൻ വ്യക്തമാക്കി.
Comments