ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളിൽ എഷ്യയിലെ മുസ്ലീങ്ങൾ ഒന്നിക്കണമെന്ന ഐഎസിന്റെ ആഹ്വാനം രഹസ്യകോഡുകളിലൂടെയെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് തെക്ക്, തെക്ക് -കിഴക്കൻ ഏഷ്യയിലെ മുസ്ലീങ്ങളോട് ഇന്ത്യക്കെതിരെ ഒന്നിക്കണമെന്ന് ഭീകരസംഘടന ആവശ്യപ്പെട്ടത്.
രഹസ്യകോഡുകളോടു കൂടി സമൂഹമാദ്ധ്യമത്തിലൂടെ ഐഎസ് ആഗോള വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്.
അബു ഉമർ അൽ- മുജാഹിർ എന്ന വ്യാജപേരിൽ അറിയപ്പെടുന്ന വക്താവ് കഴിഞ്ഞ ദിവസമാണ് പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യയിലുള്ള മുസ്ലിങ്ങളെ സംരക്ഷിക്കാൻ ഐഎസ് പ്രതിജ്ഞാബദ്ധമാണെന്നും ഭീകരനേതാവ് പ്രസ്താവനയിൽ പറയുന്നു.
ഭയം നിങ്ങളെ വിഴുങ്ങി. അതിനാൽ, നിങ്ങളുടെ മതത്തിന് വേണ്ടി നിൽക്കാനും ശത്രുക്കൾക്കെതിരെ പൊരുതാനുമുള്ള ധൈര്യം നിങ്ങൾക്ക് നഷ്ടപ്പെട്ടു’, അൽ- മുജാഹിർ പറഞ്ഞു. 32 മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ അറബിക് ഭാഷയിലൂടെയാണ് ആഹ്വാനം. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ മുസ്ലിങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം.
ഐഎസിന്റെ ആഹ്വാനം ശിരസാ വഹിച്ച് നിരവധി മതമൗലികവാദികളാണ് വീഡിയോ പങ്കുവെച്ചും അനുകൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
Comments