ഐക്കണിക് ബ്രിട്ടീഷ് ബ്രാൻഡായ ലാൻഡ് റോവറിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഡിഫൻഡർ എസ്യുവിയുടെ പ്രത്യേക പതിപ്പ് കമ്പനി പരിചയപ്പെടുത്തി. ഡിഫെൻഡർ 75-ാമത് ലിമിറ്റഡ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന വാഹനത്തിന് പുതിയ മനോഹരമായ കളർ ഓപ്ഷനും ഇന്റീരിയർ കൂടുതൽ മനോഹരമാക്കുന്ന വലിയ മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്.
1948-ൽ അനാച്ഛാദനം ചെയ്ത ഐതിഹാസിക ലാൻഡ് റോവർ സീരീസ് I-ന് ശേഷം 75 വർഷം പിന്നിടുമ്പോഴാണ് ഡിഫെൻഡർ 75-ാം ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങുന്നത്. 90 അല്ലെങ്കിൽ 110 ബോഡിസ്റ്റൈലുകളിൽ വാഹനം ലഭ്യമാണ്. ഇതിന് ഗ്രാസ്മിയർ ഗ്രീൻ നിറമാണ് കമ്പനി നൽകിയിരിക്കുന്നത്. ഡിഫൻഡറിൽ മുമ്പ് കണ്ടിട്ടില്ലാത്ത, എന്നാൽ ആദ്യകാല ലാൻഡ് റോവർ മോഡലുകളുടെ മറ്റൊരു രൂപമാണ് പുതിയ ഡിഫെൻഡർ ലിമിറ്റഡ് എഡിഷൻ.
പുതിയ ബോഡി വർക്കിന് പൊരുത്തപ്പെടുന്ന തരത്തിലുള്ള 20 ഇഞ്ച് അലോയ് വീലുകൾ ഡിഫെൻഡർ ലിമിറ്റഡ് എഡിഷൻ നൽകുന്നു. ബോഡിയിൽ പല ഭാഗത്തും “75 വർഷം” എന്ന ഗ്രാഫിക്സ് പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തുള്ള സെറസ് സിൽവർ ബമ്പറുകളും, അകത്ത് ഡാഷ്ബോർഡിന്റെ ക്രോസ് കാർ ബീമും പുതിയ ഗ്രാസ്മെയർ ഗ്രീൻ നിറവുമായി പൊരുത്തപ്പെടുന്ന നിറത്തിലാണ്. 296hp D300 ഡീസൽ (90, 110 മോഡലുകൾ), 398hp P400e പ്ലഗ്-ഇൻ ഹൈബ്രിഡ് (110 മാത്രം) എന്നിവയാണ് രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ.
3D സറൗണ്ട് ക്യാമറ, കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്പോൺസ്, മെറിഡിയൻ സൗണ്ട് സിസ്റ്റം, 11.4in പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ടെക്നോളജിയിൽ ഉൾപ്പെടുന്നു. എല്ലാ വാഹനങ്ങൾക്കും ടവിംഗ് പായ്ക്ക് ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ സ്റ്റാൻഡേർഡായി വാഹനത്തിന് ലഭിക്കും. വാങ്ങുന്നവർക്ക് സ്റ്റാൻഡേർഡ് ഫോൾഡിംഗ് ഫാബ്രിക് റൂഫിനെ സ്ലൈഡിംഗ് പനോരമിക് ഓപ്ഷൻ ഉപയോഗിച്ച് മാറ്റാൻ കഴിയും. ഡിഫെൻഡർ 75-ാം ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ വരുമെന്ന വാർത്തകളൊന്നും ലഭ്യമല്ലെങ്കിലും, ബ്രാൻഡ് നിലവിൽ ഡിഫെൻഡർ എസ്യുവിയുടെ 90-ഉം 110-ഉം പതിപ്പുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ബ്രാൻഡ് അടുത്തിടെ അവരുടെ ഏറ്റവും പുതിയ റേഞ്ച് റോവറും, റേഞ്ച് റോവർ സ്പോർട്ട് എസ്യുവി ലൈനപ്പും ഇന്ത്യയിൽ അവതരിപ്പിച്ചു.
Comments