ന്യൂഡൽഹി: ഇന്ത്യൻ പുരുഷ- വനിതാ ക്രിക്കറ്റ് ടീമുകൾക്ക് പുതിയ ജേഴ്സി പുറത്തിറക്കി ബിസിസിഐ. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്‌ക്ക് രണ്ട് ദിവസം അവശേഷിക്കെയാണ് പുതിയ ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് തീരുമാനം.
ഇളം നീല നിറത്തിലുള്ള ടീ ഷർട്ടാണ് ബിസിസിഐ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. കടും നീല നിറമാണ് സ്ലീവുകൾക്ക്. ഇളം നീല നിറമുള്ള പാന്റുകളും പുതിയ ജേഴ്സിയുടെ ഭാഗമാണ്.
To every cricket fan out there, this one’s for you.
Presenting the all new T20 Jersey – One Blue Jersey by @mpl_sport. #HarFanKiJersey#TeamIndia #MPLSports #CricketFandom pic.twitter.com/3VVro2TgTT
— BCCI (@BCCI) September 18, 2022
പുരുഷ ടീം ക്യാപ്ടൻ രോഹിത് ശർമ്മയും വനിതാ ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗറും താരങ്ങളായ സൂര്യകുമാർ യാദവ്, ഷഫാലി വർമ, ഹർദ്ദിക് പാണ്ഡ്യ, രേണുക സിംഗ് എന്നിവരും ഒരുമിച്ച് നിൽക്കുന്ന പോസ്റ്ററോടെയാണ് ബിസിസിഐ പുതിയ ജേഴ്സി പ്രഖ്യാപനം ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
നാട്ടിൽ ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലാണ് അടുത്തതായി ഇന്ത്യ കളിക്കുന്നത്. തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി 20- ഏകദിന പരമ്പരകളുമുണ്ട്. അതിന് ശേഷം ട്വന്റി 20 ലോകകപ്പിലാണ് ടീം ഇന്ത്യ കളിക്കുന്നത്.
വനിതാ ടീം നിലവിൽ ഇംഗ്ലണ്ടിൽ ഏകദിന പരമ്പര കളിക്കുകയാണ്.
Comments