കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ടിറ്റാഗഡ് സ്‌കൂളിൽ ബോംബാക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസ് എൻ ഐ എ അന്വേഷിക്കണമെന്നാണ് കത്തിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് സർക്കാർ എടുക്കുന്ന നിലപാട് സംശയാസ്പദമാണ്. ഗൗരവപൂർവ്വം കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ സർക്കാർ മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. പോലീസ് വേണ്ടത്ര കാര്യമായി അന്വേഷണം നടത്താനോ പ്രതികളെ കണ്ടെത്താൻ ശ്രമിക്കാനോ തയ്യറാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് തീവ്രവാദ സംഘടനകളുടെ പ്രവർത്തനം കാര്യമായി നടക്കുന്നുണ്ട്. സർക്കാർ പല സംഭവങ്ങളെയും കണ്ടില്ലെന്നു നടിച്ച് വിടുന്നത് കാരണം ഇവർ വീണ്ടും അക്രമങ്ങൾ നടത്തുകയാണ്. സ്കൂളിൽ സ്ഫോടനം നടന്നിട്ട് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഇതുവരെ പ്രതികരണം നടത്താൻ തയ്യാറായിട്ടില്ല. സ്‌കൂളിൽ ക്ലാസുകൾ നടക്കുമ്പോഴണ് സ്ഫോടനം നടക്കുന്നത്. അദ്ധ്യാപകർക്കും, കുട്ടികൾക്കും യാതൊന്നും സംഭവിക്കാത്തത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments