ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി; ഓൺലൈൻ വിൽപ്പന ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി; ഓൺലൈൻ വിൽപ്പന ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 11:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് നടനും, ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണൽ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണൻ സുരേഷ് ഗോപിയിൽ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഈ മാസം 28 നാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടക്കുക.

വൈകീട്ട് ഹോട്ടൽ താജ് വിവാന്തയിൽ നടന്ന ചടങ്ങിലായിരുന്നു ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ രാത്രി 7.30 മണി മുതൽ ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. www.paytminsider.in വഴിയാണ് ടിക്കറ്റ് വിൽപ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയിൽ ഐഡിയിൽ നിന്നും ഒരാൾക്ക് 3 ടിക്കറ്റ് എടുക്കാവുന്നതാണ്. ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. ആവശ്യക്കാർക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി ടിക്കറ്റ് എടുക്കാവുന്നതാണ്.

1500 രൂപയാണ് അപ്പർ ടയർ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകും. 750 രൂപയായിരിക്കും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമുള്ള കൺസഷൻ ടിക്കറ്റുകൾ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.

ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ വർഗീസ് അധ്യക്ഷനായി. ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ ആദരിച്ചു. സഞ്ജുവിന്റെ സംഭാവനകളെക്കുറിച്ച് മുഖ്യാതിഥി മുൻ എംപി പന്ന്യൻ രവീന്ദ്രൻ സംസാരിച്ചു.   സഞ്ജുവിന്റെ കായിക ജീവിതത്തെക്കുറിച്ചുള്ള ലഘു ചിത്രം പുറത്തിറക്കി. കെസിഎ പ്രസിഡന്റ് സജൻ കെ. വർഗീസ്, കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ, ബിസിസിഐ ലെവൽ 3 കോച്ച് ബിജു ജോർജ്, തിരുവനന്തപുരം ചേംമ്പർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, എൽഎൻസിപി സായി പ്രിൻസിപ്പൽ ജി. കിഷോർ എന്നിവർ സഞ്ജു സാംസണെ അനുമോദിച്ച് സംസാരിച്ചു.

മത്സരത്തിന്റെ ബാങ്കിംഗ് പാർട്ണറായ ഫെഡറൽ ബാങ്കുമായും ടിക്കറ്റിംഗ് പാർട്ണറായ പേടിഎം ഇൻസൈഡറുമായും (Paytminsider.in) മെഡിക്കൽ പാർട്ണറായ അനന്തപുരി ഹോസ്പിറ്റലുമായും സ്‌കോറിംഗ് റൈറ്റ് പാർട്ണറായ പെപ്സികോയുമായുള്ള ധാരണാ പത്രങ്ങൾ സഞ്ജു സാംസൺ ചടങ്ങിൽവച്ചു കൈമാറി. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായർ, കെസിഎ വൈസ് പ്രസിഡന്റ് ജാഫർ സേട്ട്, ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രൻ, ടി20 മത്സരത്തിന്റെ ജനറൽ കൺവീനർ വിനോദ് എസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

മത്സരത്തിനായി ഇരുടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാണ് ടീമുകളുടെ താമസം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാനെത്തുമെന്ന് കെസിഎ അറിയിച്ചു.

Tags: t20Suresh Gopiticket
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies