തെരുവ് നായ ശല്യം; തീവ്ര പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കം

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അലഞ്ഞു നടക്കുന്ന നായ്‌ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകുന്ന യജ്ഞത്തിന് തുടക്കം. ആദ്യഘട്ടത്തിൽ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകളിലാണ് വാക്സിൻ നൽകുക. പേ വിഷബാധയുള്ള നായകളുടെ കടിയേറ്റ് സംസ്ഥാനത്ത് നിരവധി ആളുകൾക്കാണ് ഗുരുതര പരിക്ക് പറ്റിയത്.

തെരുവ് നായ ശല്യം രൂക്ഷമായതോടെ സർക്കാരും തദ്ദേശ വകുപ്പുകളും കാര്യമായ ഇടപെടലുകൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. നായ ശല്യം കൂടിയതോടെ ജനങ്ങൾ ഏറെ ദുരിതം അനുഭവിക്കുകയാണ്. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുടനീളം ഉള്ളത്. തെരുവ് നായ്‌ക്കളെ തുടച്ചു നീക്കുവാൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഇതുവരെ പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല.

തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന തീവ്ര പ്രതിരോധ വാക്സിനേഷൻ നായകളിൽ കുത്തിവെയ്‌ക്കുകയും തുടർന്ന് ഇവയെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

Share
Leave a Comment