ഭോപ്പാൽ : ഉജ്ജെയ്‌നിലെ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. 750 കോടി രൂപ ചിലവഴിച്ചാണ് ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടമായിരിക്കും ഒക്ടബോബർ 11 ന് പ്രധാനമന്ത്രി നിർവ്വഹിക്കുക. 316 കോടി രൂപയാണ് ആദ്യഘട്ട നവീകരണത്തിനായി ചെലവഴിച്ചത്.
മിഡ്വേ സോൺ, പാർക്ക്, കാറുകൾക്കും ബസുകൾക്കുമുള്ള ബഹുനില പാർക്കിംഗ് സ്ഥലം, സോളാർ ലൈറ്റിംഗ്, തീർഥാടകർക്കുള്ള വിശ്രമ കേന്ദ്രം, മെഗാ എൻട്രി ഗേറ്റ, പൈപ്പ് ലൈൻ, എന്നിവ ഉൾപ്പെടുന്നതാണ് ആദ്യഘട്ട നവീകരണമെന്ന് സ്മാർട്ട് സിറ്റി പ്രോജക്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആശിഷ് കുമാർ പഥക് പറഞ്ഞു.
ശിവ താണ്ഡവ ശ്ലോകങ്ങൾ പ്രദർശിപ്പിക്കുന്ന 108 തൂണുകളും വിവിധ കഥകൾ ചിത്രീകരിക്കുന്ന 52 ചുവർച്ചിത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ലൈറ്റിംഗ് ശബ്ദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ 12 ‘ജ്യോതിർലിംഗ’ങ്ങളിലൊന്നാണ് മഹാകാലേശ്വര ക്ഷേത്രം. വർഷം മുഴുവനും ഇവിടെ ഭക്തരുടെ തിരക്കായിരിക്കും.
Comments