ന്യൂഡൽഹി : ചരിത്രപരമായി വ്യക്തിത്വമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഇന്ത്യയുടെ ചരിത്രം വീണ്ടും സന്ദർശിക്കാനും വേദഗ്രന്ഥങ്ങളും ചരിത്ര വിവരണങ്ങളും പുനഃപരിശോധിക്കാനും സ്വദേശിവൽക്കരണത്തിന് ഊന്നൽ നൽകുന്ന നയങ്ങൾ രൂപീകരിക്കാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ‘കണക്ടിംഗ് വിത്ത് ദ മഹാഭാരത’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നുഅ അദ്ദേഹം.
‘നമ്മുടെ ചരിത്രം വായിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യേണ്ടതും ഒരു വിവരണം സൃഷ്ടിക്കേണ്ടതും ആവശ്യമാണ്. നമ്മൾ ചൈനയെപ്പോലെയോ റഷ്യയെപ്പോലെയോ അമേരിക്കയെ പോലെയോ അല്ല. ഇന്ത്യയുടെ ഭൂതകാലം വീണ്ടെടുക്കേണ്ടതിന്റെയും വർത്തമാനകാലം സജ്ജമാക്കുന്നതിന്റെയും ആവശ്യകത എടുത്തുപറഞ്ഞ ഭാഗവത്, ഒറ്റരാത്രി ഒന്നും നേടിയെടുക്കാനാകില്ലെന്നും സുസ്ഥിരമായ പ്രവർത്തനം ആവശ്യമാണെന്നും വ്യക്തമാക്കി.
ചരിത്രം പുസ്തകങ്ങളിൽ മാത്രമല്ല, ഭൂമിശാസ്ത്രത്തിലും ആളുകളിലും നിലനിൽക്കുന്നുണ്ട്. സീത വന്നുപോയ സ്ഥലങ്ങളും ഭീമൻ വസിച്ചിരുന്ന ഇടങ്ങളും അറിയാവുന്ന ഗ്രാമങ്ങളുണ്ട്. അവരുമായാണ് നാം ബന്ധപ്പെടേണ്ടത് അനിവാര്യമാണെന്ന് ഭാഗവത് പറഞ്ഞു.
നമ്മുടെ ചരിത്രം നാം മറന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പൂർവ്വീകർ വിഡ്ഢികളായിരുന്നുവെന്ന് പറയുമ്പോൾ അത് നാം വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്. ഇത് നമ്മുടെ മാത്രം തെറ്റാണ്. ചില അറിവുകൾ തെളിവുകളിലൂടെയും ചിലത് പാരമ്പര്യത്തിലൂടെയുമാണ് അടുത്ത തലമുറയ്‌ക്ക് നൽകുന്നത്. രാമായണവും മഹാഭാരതവും കാവ്യാത്മക കൃതികളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഏതെങ്കിലും കവിതകൾ ഇത്രയും കാലം നീണ്ടുനിന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
മഹാഭാരതം ഒരു വ്യക്തിയെക്കുറിച്ചല്ല, മറിച്ച് ആളുകൾ എങ്ങനെ പ്രകൃതിയുമായി സഹവസിക്കണം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് നൽകുന്നത്. ഒരു വ്യക്തി എങ്ങനെയായിരിക്കണമെന്നും ലോകത്തെ എങ്ങനെ കണ്ടറിയണമെന്നും രാമായണം നമ്മോട് പറയുന്നു, എന്നും അദ്ദേഹം പറഞ്ഞു.
















Comments