കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ യുവനടൻ നസ്ലന്റെ പേരിൽ കമന്റിട്ടത് യുഎഇയിൽ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് കണ്ടത്തി. തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. വ്യാജ അക്കൗണ്ട് സംബന്ധിച്ച് പോലീസ് ഫേസ്ബുക്കിന് കത്തയക്കുകയും പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.
പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാർത്തയുടെ താഴെയാണ് നസ്ലന്റേതെന്ന പേരിൽ വ്യാജ കമന്റ് വന്നത്. നടന്റേ പേരും ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു അക്കൗണ്ട് നിർമ്മിച്ചത്. കമന്റ് വലിയ വിവാദത്തിന് തിരികൊളുത്തുകയും നിരവധി പേർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
വ്യാജ ഐഡി ശ്രദ്ധയിൽപ്പെട്ട നടൻ, ഉടനെ ഇൻസ്റ്റഗ്രാമിലൂടെ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും വ്യാജ പ്രൊഫൈലാണ് പ്രചരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാക്കനാട് പോലീസിൽ പരാതി നൽകിയത്.
Comments