തിരുവനന്തപുരം ; നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദമുണ്ടായ ലോകായുക്ത, സർവ്വകലാശാല ബില്ലുകൾ ഒഴികെയുള്ളവയിലാണ് ഒപ്പുവെച്ചത്. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടർന്നാണ് അനുമതിയെന്നാണ് സൂചന.
ആകെ 11 ബില്ലുകളാണ് നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്. ഇന്ന് ഡൽഹിക്ക് പോകുന്ന ഗവർണർ ഒക്ടോബർ 3 നാണ് സംസ്ഥാനത്ത് തിരിച്ചെത്തുക. ഇതിന് മുന്നോടിയായാണ് അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ചത്.
ലോകായുക്ത, സർവ്വകലാശാല ഭേദഗതികൾ ഒഴികെയുള്ള ഒൻപത് ബില്ലുകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കണം എന്നായിരുന്നു ആവശ്യം. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കുകയുമുണ്ടായി. തുടർന്നാണ് നീക്കം.
Comments