തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിക്കാനൊരുങ്ങി മന്ത്രി എം ബി രാജേഷ്. ചീഫ് സെക്രട്ടറിയും മന്ത്രിക്കൊപ്പം ഉണ്ടാകും. ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. സർക്കാരും ഗവർണറുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇരുകൂട്ടരുമായുള്ള ഭിന്നതയും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
രണ്ടാഴ്ചത്തെ ഉത്തരേന്ത്യൻ സന്ദർശനത്തിനായി ഗവർണർ ഇന്ന് പോകാനിരിക്കുകയാണ്. സർക്കാരിന്റെ ഭാഗം വിശദീകരിച്ച് ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിയമസഭ പാസാക്കി ഗവർണർക്ക് അയച്ച ബില്ലുകളിൽ അഞ്ചെണ്ണത്തിലാണ് ഗവർണർ ഒപ്പിട്ടത്. വിവാദമായ ലോകായുക്ത, സർവ്വകലാശാല ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അനുനയ നീക്കം എന്ന നിലയിലാണ് അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
Comments