തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരായ കേന്ദ്ര ഏജൻസികളുടെ നടപടികളിൽ പ്രതികരണവുമായി പ്രൊഫസർ ടിജെ ജോസഫ്.പോപ്പുലർ ഫ്രണ്ടിന് പിന്നിലെ പ്രധാന ആളുകളെയും ക്രിമിനൽ മനസ്സുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നും സംഘടനയെ നിരോധിക്കണമെന്നും ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് എന്ന ഭീകര സംഘടനയെ രാജ്യത്ത് നിന്ന് ഇല്ലാതാക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പകുതിയും താഴെത്തട്ടിലുള്ള അംഗങ്ങളാണ്.തന്നെ ആക്രമിച്ചവരും. ആക്രമണം നടത്താൻ ഉത്തരവിട്ട പോപ്പുലർ ഫ്രണ്ടിന്റെ തലപ്പത്തുള്ളവരും സൂത്രധാരന്മാരും എങ്ങനെയാണ് യഥേഷ്ടം വിഹരിക്കുന്നതെന്ന് അറിയണമെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്റെ പരിപാടികളും പ്രവർത്തനങ്ങളും വിവിധ ഭീകര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും സൂചിപ്പിക്കുന്നത് അവർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ്. വർഷങ്ങളായി നിരവധി ആക്രമണങ്ങളിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്, ദേശീയ സുരക്ഷയുടെ താൽപര്യം കണക്കിലെടുത്ത്, ഈ ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കേണ്ടത് പ്രധാനമാണ്. അത്തരം സംഘടനകൾ നമ്മുടെ രാജ്യത്തിന് അപകടമാണ്, അവ പൂർണ്ണമായും നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2010 ലാണ് രണ്ടാം വർഷ മലയാളം ബികോം വിദ്യാർത്ഥികൾക്കായുള്ള ചോദ്യപേപ്പറിൽ പ്രവാചകനെയും ഖുറാനെയും നിന്ദിച്ചുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ ടിജെ ജോസഫ് മാഷിന്റെ .കൈവെട്ടി മാറ്റിയത്. ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം.
Comments