ജമ്മു കശ്മീർ: ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് കൊടും ഭീകരരെ വധിച്ചു. കുപ്വാര പ്രദേശത്തെ മച്ചിലെ നിയന്ത്രണ രേഖയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.
അടുത്തിടെ അനന്തനാഗിൽ രണ്ട് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. പ്രദേശത്ത് ഒളിച്ച് താമസിക്കുകയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീരിലെ പുൽവാമയിൽ 17 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ലഷ്‌കർ-ഇ-ത്വായ്ബ ഭീകരെയും വധിച്ചിരുന്നു.
Comments