കണ്ണൂർ: എസ്ഡിപിഐയെ നിരോധിക്കുന്നത് ഒറ്റമൂലിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇവരെ നിരോധിക്കുന്നത് ഒറ്റമൂലിയല്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് ജയരാജൻ പറഞ്ഞു.
തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് എസ്ഡിപിഐ. കേരള പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻ ഐ എക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞത് എന്നും ജയരാജൻ പറഞ്ഞു.
എസ്ഡിപിഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്ന നിലപാട് തങ്ങൾക്കില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ആരെയെങ്കിലും നിരോധിച്ചതു കൊണ്ട് മാത്രം ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല. പോപ്പുലർ ഫ്രണ്ട് വിഷയം ആളിക്കത്തിക്കേണ്ടത് ആർ എസ് എസിന്റെ ആവശ്യമാണെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.
Comments