ന്യൂഡൽഹി : പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ഏറ്റവും അധികം സന്തോഷം നൽകുന്ന കാര്യം എന്തായിരിക്കും? എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ള കൗതുകമുണർത്തുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിന് ഉത്തരം അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. ഉത്തരം എന്താണെന്നല്ലേ ?
രത്തൻ ടാറ്റയുമായി ബന്ധപ്പെട്ട് ഈ ചോദ്യത്തിനുള്ള ഉത്തരം പങ്കുവെച്ചിരിക്കുകയാണ് വ്യവസായിയും ആർപിജി ഗ്രൂപ്പ് ചെയർമാനുമായ ഹർഷ് ഗോയങ്ക. രത്തൻ ടാറ്റയുടെ വീഡിയോയാണിത്.
ചെയ്യാൻ പറ്റില്ലെന്ന് മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതാണ് തനിക്ക് ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നത് എന്നാണ് രത്തൻ ടാറ്റ പറയുന്നത്. തിങ്കളാഴ്ച വൈകീട്ട് പങ്കുവെച്ച ട്വീറ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ലെജന്റിന്റെ വാക്കുകൾ എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കുള്ളിൽ കാർ നിർമ്മിക്കുക എന്നത് സാധ്യമല്ലെന്ന് ഓട്ടോമൊബൈൽ ലോകം ഒന്നാകെ പറഞ്ഞപ്പോഴും ആ പദ്ധതിയുമായി മന്നോട്ടുപോയി നടത്തിക്കാണിച്ചയാളാണ് രത്തൻ ടാറ്റ എന്നും പ്രതികരണമുണ്ട്.
Comments