തിരുവനന്തപുരം: കാര്യവട്ടം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ടീം ക്യാപ്ടൻ രോഹിത് ശർമ്മ ഫീൽഡിംഗ് തിരഞ്ഞെടുത്തു. പച്ചപ്പുണ്ടെങ്കിലും മികച്ച ബാറ്റിംഗ് വിക്കറ്റാണ് കാര്യവട്ടത്തേതെന്ന് രോഹിത് പറഞ്ഞു. ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിന് പരിശീലനത്തിനുള്ള മികച്ച അവസരമാണ് ഈ പരമ്പരയെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ബാവുമ അഭിപ്രായപ്പെട്ടു.
ബാറ്റിംഗിനറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. ക്യാപ്ടൻ തെംബ ബാവുമയെ റൺസ് കണ്ടെത്തുന്നതിന് മുൻപ് ദീപക് ചഹാർ പുറത്താക്കി. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ മറ്റൊരു ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ അർഷ്ദീപ് സിംഗ് ബൗൾഡാക്കി. അതേ ഓവറിൽ തന്നെ റൂസോയേയും മില്ലറേയും അർഷ്ദീപ് പൂജ്യത്തിന് മടക്കി.
തൊട്ടടുത്ത ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റബ്സിനെ ചഹാർ അർഷ്ദീപിന്റെ കൈകളിൽ എത്തിച്ചു.
വെയ്ൻ പാർണലും ഏയ്ഡൻ മാർക്രാമുമാണ് നിലവിൽ ക്രീസിൽ. 2.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നേടാൻ സാധിച്ചിരിക്കുന്നത്.
Comments