ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാദ്ധ്യത തള്ളാതെ മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ്. അഭ്യൂഹങ്ങൾക്കിടെ ദിഗ്വിജയ് സിംഗ് ഡൽഹിയിലേക്ക് പുറപ്പെട്ടു. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ശശി തരൂർ എം പി എന്നിവരാണ് പ്രത്യക്ഷത്തിൽ മത്സര രംഗത്തുള്ളത്. നേതൃത്വം പിന്തുണച്ചാൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും അറിയിച്ചിരുന്നു. നെഹ്രു കുടുംബത്തിൽ നിന്നും ആരും മത്സര രംഗത്ത് ഉണ്ടാകില്ല എന്നാണ് നേതൃത്വം നൽകുന്ന സൂചന.
അതേസമയം, കോൺഗ്രസ് നേതൃത്വവുമായി അശോക് ഗെഹ്ലോട്ട് വരും ദിവസങ്ങളിലും ചർച്ച തുടരും. രാജസ്ഥാനിൽ പാർട്ടിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഗെഹ്ലോട്ടിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്നാണ് വിവരം.
















Comments