അമിതമായി ഉണ്ടാകുന്ന തടി മൂലം പലരും ഇന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആ തടി എങ്ങനെ കുറയ്‌ക്കാം എന്ന ആലോചിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി പല വഴികളും തേടും. അതിൽ പകുതിയും അനാരോഗ്യകരമായ വഴികളുമാകും. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കുറയുന്ന ഒന്നല്ല, തടി എന്നത്. ഭക്ഷണ നിയന്ത്രണം തന്നെയാണ് തടികുറയ്‌ക്കാൻ പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. ഇനി ഉറങ്ങി കൊണ്ട് തടിക്കുറയ്‌ക്കാൻ സാധിക്കുമോ എന്ന് അല്ലെ നിങ്ങളുടെ സംശയം. ഉറങ്ങാൻ പോകുന്ന നേരം നാം ചെയ്യുന്ന ചില കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
രാത്രിയിൽ കുളിയ്‌ക്കുന്നത്
ഉറങ്ങുന്നതിന് മുൻപ് തണുത്ത വെള്ളത്തിൽ കുളിയ്‌ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ കലോറി കുറയ്‌ക്കാൻ സഹായിക്കുന്ന ബ്രൗൺ ഫാറ്റ് ഉൽപാദനത്തിന് സഹായിക്കുന്നു. 400 കലോറി വരെ രാത്രി ഇത്തരത്തിൽ കുളിക്കുമ്പോൾ ശരീരത്തിൽ നിന്ന് കുറയുന്നു.കഴുത്തിനും ഷോൾഡറിനും ഇടയിലുള്ള കൊഴുപ്പാണ് ബ്രൗൺ ഫാറ്റ് എന്നറിയപ്പെടുന്നത്.
ഗ്രീൻ ടീ
ഗ്രീൻ ടീയുടെ ആരോഗ്യ ഗുണം ഏവർക്കും അറിയാവുന്ന ഒന്നാണ്. പൊതുവേ രാവിലെ തോറും ആളുകൾ ഗ്രീൻ ടീ കുടിക്കാറുണ്ട്. എന്നാൽ കിടക്കാൻ നേരം ഗ്രീൻ ടീ കുടിയ്‌ക്കുന്നതും ഗുണകരം തന്നെയാണ്. മൂന്ന് കപ്പ് ഗ്രീൻ ടീ കിടക്കും മുൻപ് കുടിയ്‌ക്കുന്നത് ഉറങ്ങുമ്പോൾ 3.5 അധികം കലോറി കുറയ്‌ക്കാൻ സഹായിക്കുന്നു. മൂന്ന് കപ്പ് കുടിക്കാൻ സാധിച്ചില്ലെങ്കിൽ ഒരു കപ്പ് ടീ എങ്കിലും കുടിക്കാനാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഉറക്കക്കുറവ്
തടി കുറയ്‌ക്കുന്നതിൽ ഉറക്കത്തിനും ഉണ്ട് പങ്ക്. ഉറക്കക്കുറവ് തടി കൂടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. അധികം വൈകി കിടക്കാതെ നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുക എന്നത് പ്രധാനമാണ്.ഉറക്കം കുറയുമ്പോൾ സ്ട്രെസ് ലെവൽ കൂടും. ഇത് കോർട്ടിസോൾ എന്ന ഹോർമോൺ ഉൽപാദനത്തിന് ഇടയാക്കും. ഇത് വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ പ്രവർത്തനത്തെ ബാധിയ്‌ക്കും. ഇത് മെറ്റബോളിസം മെല്ലെയാക്കുന്നതിനും വഴിവയ്‌ക്കും. കൂടാതെ ഉറക്കം കുറയുന്നത് വിശപ്പു ഹോർമോൺ വർദ്ധനവിന് കാരണമാകും. ഇത്തരത്തിൽ വരുന്ന വിശപ്പ് ആഹരം അമിതമായി കഴിക്കാനും ക്രമം തെറ്റി കഴിക്കാനും ഇടവരുത്തും. ഇത് തടി വർദ്ധിക്കുന്നതിനുള്ള കാരണമായി മാറും.
വെയ്റ്റ് ലിഫ്റ്റിംഗ്
ഉറങ്ങാൻ പോകുന്നതിന് മുൻപ് വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നത് വളരെ നല്ലതാണ്.ഇത് 16 മണിക്കൂർ വരെ ഉപാപചയ പ്രക്രിയയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസ് കുറയാനും ഇടയാക്കും. ഗ്ലൈസമിക് നിയന്ത്രണം ഇതിനാൽ സാധ്യമാകും.
ഇവക്കെല്ലാം ഒപ്പം ഒന്ന് ശ്രദ്ധിക്കുക ഉറങ്ങുമ്പോൾ അരികെ ഇലക്ട്രോണിക് വസ്തുക്കൾ വയ്‌ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ടിവിയും ലാപ്ടോപ്പും ഫോണുമെല്ലാം ഉറക്കം കെടുത്തുന്ന, സ്ട്രെസ് കൂട്ടുന്നവയാണ്.
Comments