ഉറക്കത്തിലൂടെ തടി കുറയ്ക്കാനാകുമോ ; ഇതാ ചില നുറുങ്ങ് വിദ്യകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറക്കത്തിലൂടെ തടി കുറയ്‌ക്കാനാകുമോ ; ഇതാ ചില നുറുങ്ങ് വിദ്യകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 11:49 am IST
Facebook
Twitter
WhatsAppTelegram

അമിതമായി ഉണ്ടാകുന്ന തടി മൂലം പലരും ഇന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആ തടി എങ്ങനെ കുറയ്‌ക്കാം എന്ന ആലോചിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി പല വഴികളും തേടും. അതിൽ പകുതിയും അനാരോഗ്യകരമായ വഴികളുമാകും. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കുറയുന്ന ഒന്നല്ല, തടി എന്നത്. ഭക്ഷണ നിയന്ത്രണം തന്നെയാണ് തടികുറയ്‌ക്കാൻ പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. ഇനി ഉറങ്ങി കൊണ്ട് തടിക്കുറയ്‌ക്കാൻ സാധിക്കുമോ എന്ന് അല്ലെ നിങ്ങളുടെ സംശയം. ഉറങ്ങാൻ പോകുന്ന നേരം നാം ചെയ്യുന്ന ചില കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

രാത്രിയിൽ കുളിയ്‌ക്കുന്നത്

ഉറങ്ങുന്നതിന് മുൻപ് തണുത്ത വെള്ളത്തിൽ കുളിയ്‌ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ കലോറി കുറയ്‌ക്കാൻ സഹായിക്കുന്ന ബ്രൗൺ ഫാറ്റ് ഉൽപാദനത്തിന് സഹായിക്കുന്നു. 400 കലോറി വരെ രാത്രി ഇത്തരത്തിൽ കുളിക്കുമ്പോൾ ശരീരത്തിൽ നിന്ന് കുറയുന്നു.കഴുത്തിനും ഷോൾഡറിനും ഇടയിലുള്ള കൊഴുപ്പാണ് ബ്രൗൺ ഫാറ്റ് എന്നറിയപ്പെടുന്നത്.

ഗ്രീൻ ടീ

ഗ്രീൻ ടീയുടെ ആരോഗ്യ ഗുണം ഏവർക്കും അറിയാവുന്ന ഒന്നാണ്. പൊതുവേ രാവിലെ തോറും ആളുകൾ ഗ്രീൻ ടീ കുടിക്കാറുണ്ട്. എന്നാൽ കിടക്കാൻ നേരം ഗ്രീൻ ടീ കുടിയ്‌ക്കുന്നതും ഗുണകരം തന്നെയാണ്. മൂന്ന് കപ്പ് ഗ്രീൻ ടീ കിടക്കും മുൻപ് കുടിയ്‌ക്കുന്നത് ഉറങ്ങുമ്പോൾ 3.5 അധികം കലോറി കുറയ്‌ക്കാൻ സഹായിക്കുന്നു. മൂന്ന് കപ്പ് കുടിക്കാൻ സാധിച്ചില്ലെങ്കിൽ ഒരു കപ്പ് ടീ എങ്കിലും കുടിക്കാനാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഉറക്കക്കുറവ്

തടി കുറയ്‌ക്കുന്നതിൽ ഉറക്കത്തിനും ഉണ്ട് പങ്ക്. ഉറക്കക്കുറവ് തടി കൂടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. അധികം വൈകി കിടക്കാതെ നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുക എന്നത് പ്രധാനമാണ്.ഉറക്കം കുറയുമ്പോൾ സ്ട്രെസ് ലെവൽ കൂടും. ഇത് കോർട്ടിസോൾ എന്ന ഹോർമോൺ ഉൽപാദനത്തിന് ഇടയാക്കും. ഇത് വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ പ്രവർത്തനത്തെ ബാധിയ്‌ക്കും. ഇത് മെറ്റബോളിസം മെല്ലെയാക്കുന്നതിനും വഴിവയ്‌ക്കും. കൂടാതെ ഉറക്കം കുറയുന്നത് വിശപ്പു ഹോർമോൺ വർദ്ധനവിന് കാരണമാകും. ഇത്തരത്തിൽ വരുന്ന വിശപ്പ് ആഹരം അമിതമായി കഴിക്കാനും ക്രമം തെറ്റി കഴിക്കാനും ഇടവരുത്തും. ഇത് തടി വർദ്ധിക്കുന്നതിനുള്ള കാരണമായി മാറും.

വെയ്റ്റ് ലിഫ്റ്റിംഗ്

ഉറങ്ങാൻ പോകുന്നതിന് മുൻപ് വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നത് വളരെ നല്ലതാണ്.ഇത് 16 മണിക്കൂർ വരെ ഉപാപചയ പ്രക്രിയയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസ് കുറയാനും ഇടയാക്കും. ഗ്ലൈസമിക് നിയന്ത്രണം ഇതിനാൽ സാധ്യമാകും.

ഇവക്കെല്ലാം ഒപ്പം ഒന്ന് ശ്രദ്ധിക്കുക ഉറങ്ങുമ്പോൾ അരികെ ഇലക്ട്രോണിക് വസ്തുക്കൾ വയ്‌ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ടിവിയും ലാപ്ടോപ്പും ഫോണുമെല്ലാം ഉറക്കം കെടുത്തുന്ന, സ്ട്രെസ് കൂട്ടുന്നവയാണ്.

 

Tags: foodHealthsleeping
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies