വേലയിറക്കിയാൽ മണിച്ചിത്രത്താഴിട്ട് പൂട്ടും; കേരളത്തിലെ വിവിധ തരം പൂട്ടുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേലയിറക്കിയാൽ മണിച്ചിത്രത്താഴിട്ട് പൂട്ടും; കേരളത്തിലെ വിവിധ തരം പൂട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 12:21 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ വീടും കടകളും സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്നവയാണ് പൂട്ടുകൾ.അഥവാ താഴുകൾ. ഇന്ന് സെൻസറിംഗ് വിദ്യയും പുത്തൻ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് വീടുകളും മറ്റും സുരക്ഷിതമാക്കുന്നുണ്ടെങ്കിലും പൂട്ടിനോട് ഇഷ്ടക്കൂടുതലുണ്ട് നമുക്ക്. മണിച്ചിത്രത്താഴുകൾ മുതൽ കോൽത്താഴുകൾ വരെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു.വ്യത്യസ്തമായ ചില പൂട്ടുകളെ പരിചയപ്പെടാം

മരത്താഴുകൾ

സാധാരണയായി വീടുകളിലുണ്ടായിരുന്ന തരം പൂട്ടുകളാണിവ.വാതിലിൽ മരം കൊണ്ടുണ്ടാക്കിയ വളരെ ലളിതമായ ഡിസൈനുകളോട് കൂടിയ പൂട്ടാണിത്. ഇതിന്റെ താക്കോൽ ദ്വാരം വാതിലിൽ തന്നെയായിരിക്കും. വീടുകളിലെ മുറികൾ പൂട്ടാനും കടകൾ പൂട്ടാനും ഇത് ഉപയോഗിക്കുന്നു

മര ഓടാമ്പലുകൾ

വാതിലുകൾ പൂട്ടിയടക്കുന്നതിനായുള്ള മരം കൊണ്ടുള്ള ലളിതമായ താഴ് സംവിധാനം. രണ്ട് പൊളി കതുകുകളുള്ള കെട്ടിടങ്ങളിലാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. രണ്ട് കതകു പാളികളെയും പരസ്പരം ബന്ധിപ്പിക്കുന്ന മരം കൊണ്ടുള്ള ഒരു സംവിധാനമാണിത്.

ലോഹ പൂട്ടും താക്കോലും

കടകളും മറ്റും പൂട്ടാൻ സാധാരണയായി ഉപയോഗിക്കുന്നവയാണ് പൂട്ടും താക്കോലും. പ്രത്യേക ആകൃതികളിലുണ്ടാക്കുന്ന പൂട്ടും അതിന് ചേർന്ന താക്കോലുമാണ് ഇതിന്റെ പ്രത്യേകത.മരം കൊണ്ടോ മറ്റ് ലോഹങ്ങൾ കൊണ്ടോ ഉണ്ടാക്കിയ ഓടാമ്പലിലാണ് പൂട്ടും താക്കോലും ഉപയോഗിക്കുന്നത്.

കോൽത്താഴുകൾ

ക്ഷേത്രങ്ങളിലെ ശ്രീകോവിലും വീടുകളിലെ പൂജാമുറികളുമൊക്കെ പൂട്ടാൻ ഉപയോഗിക്കുന്ന പൂട്ടുകളാണ് കോൽത്താഴുകൾ.സാധാരണ ഓടിലാണ് ഇത് നിർമ്മിക്കുന്നത്. രൂപത്തിൽ വാദ്യോപകരണമായ തിമിലയുടെ ആകൃതിയാണ് കോൽത്താഴിനുള്ളത്.പ്രധാനമായും രണ്ടുഭാഗമാണ് താഴിനുള്ളത്. കോൽ എന്ന് വിളിക്കുന്ന താക്കോൽ ഇട്ട് തള്ളി തുറക്കുമ്പോൾ ത്രികോണാകൃതിയിൽ പുറത്തേക്ക് തുറന്നുവരുന്ന ഒരു ഭാഗവും, അടുത്തത് തിമിലാകൃതിയുള്ള രണ്ടാമത്തെ ഭാഗവുമാണ്.

കോൽത്താഴിട്ടു പൂട്ടുന്ന അവസരത്തിൽ ത്രികോണാകൃതിയിലുള്ള താഴിന്റെ ഈ ഭാഗം വലിപ്പം കുറഞ്ഞ് ഉള്ളിൽകടക്കുകയും അതിനുശേഷം വികസിക്കുകയും താഴ് പൂട്ടുകയും ചെയ്യുന്നു. തുറക്കാൻ ഉപയോഗിക്കുന്ന കോൽ താഴിനുള്ളിൽ ഇടുമ്പോൾ ഈ ത്രികോണാകൃതിയിലുള്ള താഴിന്റെ ഭാഗം വലിപ്പം കുറയുകയും, കോൽതാക്കോലിട്ട് ബലമായി അകത്തേക്ക് തള്ളുമ്പോൾ താഴ് പുറത്തേക്ക് തുറന്നുവരികയും ചെയ്യുന്നു. എല്ലാ കോൽ താക്കോലുകളും കണ്ടാൽ ഒരുപോലെ ഇരിക്കുമെങ്കിലും, ഒരു താക്കോൽ ഒരു താഴിനുമാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു.

മണിച്ചിത്രത്താഴ്

പഴയ തറവാടു വീടുകളുടെ പ്രധാനപ്പെട്ട വാതിലുകൾ പൂട്ടുവാനായി ഉപയോഗിച്ചിരുന്ന ചിത്രങ്ങളും കൊത്തുപണിയും ഉള്ള മനോഹരമായതും സങ്കീർണ്ണമായതുമായ താഴ്. കേരളത്തിലെ വലിയ തറവാടുകളിലെ നിലവറകളിലെ മുറികളും മറ്റും പൂട്ടിയിടുവാനായി ഇത്തരം താഴുകൾ ഉപയോഗിച്ചിരുന്നു

 

 

Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies