പട്ന: ബിഹാറിൽ അക്രമി സംഘങ്ങളുടെ തേർവാഴ്ച തുടരുന്നു. പട്നയിൽ അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റു.
രണ്ടാഴ്ചയ്‌ക്ക് മുൻപ് നടന്ന സമാനമായ സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബഗുസരായിൽ ബൈക്കിലെത്തിയ അക്രമികളായിരുന്നു വെടിവെപ്പ് നടത്തിയത്.
ബിഹാറിൽ അക്രമസംഭവങ്ങൾ തുടർക്കഥയാകുന്നതിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിഹാർ വീണ്ടും ജംഗിൾ രാജിലേക്ക് മടങ്ങിയിരിക്കുകയാണെന്ന് ബിജെപി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഭരണമില്ലാത്ത അവസ്ഥയാണെന്നും ക്രിമിനലുകൾ നിയമത്തെ വെല്ലുവിളിച്ച് തെരുവുകളിൽ അഴിഞ്ഞാടുകയാണെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറും സംഘവും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















Comments