ചെന്നൈ: തിയറ്ററുകളിൽ വിജയക്കൊടി പാറിച്ച് മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ. പ്രദർശനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ 150 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഒരിടവേളയ്‌ക്ക് ശേഷം മണിരത്‌നത്തിന്റെ സംവിധാന മികവിൽ പിറന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ഉയരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ദിനത്തിൽ തന്നെ ചിത്രം മൂന്ന് കോടി നേടിയിരുന്നു. രണ്ടാം ദിനത്തിൽ 24.5 കോടി രൂപയായിരന്നു ചിത്രം സ്വന്തമാക്കിയത്. രണ്ട് ദിവസം പിന്നിടുമ്പോൾ തമിഴ്‌നാട്ടിൽ നിന്നു മാത്രം 50 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.
കേരളത്തിൽ 250 ഓളം തിയറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. ശ്രീ ഗോകുലം മൂവീസിനാണ് ചിത്രത്തിന്റെ വിതരണാവകാശം. നിലവിൽ പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒൻപതു മാസത്തിനുള്ളിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് വിവരം.
Comments