ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാൻ സോണിയ ഗാന്ധിയും. കർണാടകയിൽ നടക്കുന്ന യാത്രയിൽ സോണിയ ഗാന്ധിയും പങ്കുചേരും. ഇത് ആദ്യമായാണ് ജോഡോ യാത്രയിൽ സോണിയ പങ്കെടുക്കാനൊരുങ്ങുന്നത്.
ഒക്ടോബർ 6 ന് കർണാടകയിൽ നടക്കുന്ന യാത്രയിലാണ് സോണിയ പങ്കെടുക്കുക. മെഡിക്കൽ ചെക്കപ്പുകൾക്കായി സോണിയ വിദേശത്തേക്ക് പോയിരുന്നു. ചെക്കപ്പിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്രയിൽപങ്കെടുക്കുന്നത്.
അടുത്ത വർഷം കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ നിർണായക നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായുള്ള പാർട്ടിയുടെ ശക്തിപ്രകടനം കൂടിയായിരിക്കും ഇത്.
Comments