പ്രതീക്ഷിച്ച ഫലം കാണുന്നില്ല; ഭാരത് ജോഡോ യാത്രയിൽ സോണിയയും പ്രിയങ്കയും ചേരുന്നു- Sonia & Priyanka to join Bharat Jodo Yatra

Published by
Janam Web Desk

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പങ്കുചേരുന്നു. ഒക്ടോബർ 6ന് കർണാടകയിലെ മാണ്ഡ്യയിൽ വെച്ചായിരിക്കും സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുക.

സോണിയ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയും യാത്രയിൽ ചേരുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്നും ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര കേരളം പിന്നിട്ടപ്പോൾ, പ്രതീക്ഷിച്ച ജനപങ്കാളിത്തമോ ഫലപ്രാപ്തിയോ ഉണ്ടാകാത്തതിനാലാണ് അമ്മയും സഹോദരിയും ഒപ്പം ചേരുന്നത് എന്നാണ് സൂചന.

അതേസമയം, കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പേരിൽ പാർട്ടിയിൽ ഉയർന്ന കലാപക്കൊടി താത്കാലികമായി താഴ്‌ത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നെഹ്രു കുടുംബം. തിരഞ്ഞെടുപ്പിൽ നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാർജ്ജുൻ ഖാർഗെ വിജയം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. മറുവശത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ നയങ്ങളിൽ ശശി തരൂരിന് കടുത്ത അസംതൃപ്തിയുണ്ട് എന്നാണ് വിവരം.

കോൺഗ്രസ് ഇന്നത്തെ അവസ്ഥയിൽ തന്നെ മുന്നോട്ട് പോകണം എന്നാഗ്രഹിക്കുന്നവർ ഇഷടമുള്ളവർക്ക് വോട്ട് ചെയ്യാനും, പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യാനുമുള്ള തരൂരിന്റെ ആഹ്വാനം പല തരത്തിലാണ് രാഷ്‌ട്രീയ നിരീക്ഷകർ വ്യാഖ്യാനിക്കുന്നത്.

Share
Leave a Comment