പെരുമ്പാവൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റിന് താഴെ മോശം കമന്റിട്ടയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോഞ്ഞാശേരി നായർ കവലയിൽ പഴക്കട നടത്തുന്ന ചിറയത്ത് വീട്ടിൽ ഇബ്രാഹിമിനെയാണ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം ഷെയർ ചെയ്ത പോസ്റ്റിന് താഴെയാണ് ഇബ്രാഹിം കമന്റിട്ടത്. തുടർന്ന് ഇയാൾക്കെതിരെ സിപിഎം പ്രവർത്തകർ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കോടിയേരി ബാലകൃഷ്ണനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലീസുകാരനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷൻ എഎസ്‌ഐ ഉറൂബിനെയാണ് സിറ്റി പോലീസ് കമ്മീഷർ സസ്‌പെൻഡ് ചെയ്തത്. വാട്‌സാപ്പ് ഗ്രൂപ്പിലാണ് കോടിയേരി ചിത്രം ഉൾപ്പെടെ കമന്റിട്ടത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനാണ് ഉറൂബ്.
















Comments