ന്യൂഡൽഹി : രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തിനാണ് സന്തോഷ് യാദവ് അതിഥിയായി എത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ആർഎസ്എസ് പരിപാടിയിൽ ഒരു വനിത മുഖ്യാതിഥിയാകുന്നത്.
നാഗ്പൂരിലെ രേഷംബാഗ് മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി പഥസഞ്ചലനവും നടന്നു.
Maharashtra: #Vijayadashami2022 celebrations underway at RSS Headquarters in Nagpur.
RSS chief Mohan Bhagwat, Union Minister Nitin Gadkari and Deputy CM Devendra Fadnavis present
Santosh Yadav, the first woman to climb Mount Everest, is the chief guest. pic.twitter.com/F1grkQkEu1
— ANI (@ANI) October 5, 2022
ഹരിയാന സ്വദേശിയായ സന്തോഷ് യാദവ് രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ വനിതയാണ്. കാങ്ഷുങ് മുഖത്ത് നിന്ന് എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയ ആദ്യ വനിതയുമാണ് അവർ. 1992 മെയിലും 1993 മെയിലുമാണ് സന്തോഷ് യാദവ് എവറസ്റ്റ് കീഴടക്കിയത്.
Comments