സാധാരണക്കാർക്ക് വേണ്ടി നിരവധി പദ്ധതികളാണ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഉയർച്ചകൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കൾ നിരവധിയാണ്. ഇപ്പോൾ മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ‘പ്രധാനമന്ത്രി സ്വാനിധി പദ്ധതി’യെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്താണ് ‘പ്രധാനമന്ത്രി സ്വാനിധി പദ്ധതി’യെന്ന് നോക്കാം,
വഴിയോര കച്ചവടക്കാർക്ക് ഒരു കൈത്താങ്ങാണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതി. വഴിയോര കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനും സമഗ്രമായ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി(പിഎം സ്വാനിധി പദ്ധതി). ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്നതാണ് ഈ പദ്ധതി. കൊറോണ മഹാമാരി ഏറ്റവും സാരമായി ബാധിച്ച വിഭാഗമാണ് വഴിയോര കച്ചവടക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് വഴിയോര കച്ചവടക്കാരുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ കച്ചവടം കുറയുകയും ചെയ്തിരുന്നു.
ഏകദേശം 50 ലക്ഷത്തിലധികം വരുന്ന വഴിയോര കച്ചവടക്കാർക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ചെയ്യുക. ഗ്രാമ-നഗര പ്രദേശങ്ങളിൽ ഇവരുടെ വ്യാപാരം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് 10,000 രൂപ വരെയുള്ള പ്രവർത്തന മൂലധന വായ്പകൾ സുഗമമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 2020 ജൂലൈ 02-ന് പ്രധാനമന്ത്രി സ്വാനിധി പദ്ധതി കീഴിൽ വായ്പ നൽകൽ പ്രക്രിയ ആരംഭിച്ചതുമുതൽ, ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 2 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അതിൽ 7,52,191 എണ്ണം അനുവദിച്ചു. 2,18,751 വായ്പകൾ ഇതിനകം വിതരണം ചെയ്യുകയും ചെയ്തു. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്താൽ ഉത്തരം നൽകുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
പദ്ധതിയെപ്പറ്റി വിശദമായി അറിയുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറുക,
















Comments