മരണം കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും; മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിലെ ഇടതു പക്ഷക്കാർ മാത്രം; സ്വാഭിമാനമുള്ള മലയാളികൾ പ്രതികരിക്കും: സന്ദീപ് വാര്യർ- Kodiyeri Balakrishnan, pk kunjananthan, Sandeep.G.Varier
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരണം കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും; മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിലെ ഇടതു പക്ഷക്കാർ മാത്രം; സ്വാഭിമാനമുള്ള മലയാളികൾ പ്രതികരിക്കും: സന്ദീപ് വാര്യർ- Kodiyeri Balakrishnan, pk kunjananthan, Sandeep.G.Varier

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 07:26 pm IST
FacebookTwitterWhatsAppTelegram

മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിൽ ഇടതു പക്ഷക്കാർ മാത്രമാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കോടിയേരിയുടെ മരണ ശേഷം അഭിപ്രായ പ്രകടനം നടത്തിയവർക്കെതിരെ പിണറായി സർക്കാർ സ്വീകരിച്ചത് ഫാസിസ്റ്റ് നടപടികളാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. “ബാൽ താക്കറെയെ പോലെയുള്ള ആളുകൾ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഞങ്ങൾ സ്മരിക്കേണ്ടത് ഭഗത് സിം​ഗിനെയും സുഖ്ദേവിനെയുമാണ്. ധീര രക്ത സാക്ഷികൾ” എന്ന് പോസ്റ്റിട്ട കുറ്റത്തിനാണ് 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഷഹീൻ ദാദ എന്ന പെൺകുട്ടിയെയും പോസ്റ്റ് ലൈക്ക് ചെയ്ത രേണു എന്ന പെൺകുട്ടിയെയും മഹാരാഷ്‌ട്രയിലെ കോൺഗ്രസ് എൻസിപി സർക്കാർ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കേരളത്തിലെ സകലഗുലാബി സാംസ്കാരിക നായകരും പേനയുന്തുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. അവർ ബാലാസാഹിബിനെ ആവോളം പുലഭ്യം പറഞ്ഞു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന തിസീസിന്മേൽ തിസീസിറക്കി. പക്ഷെ മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിൽ ഇടതു പക്ഷക്കാർ മാത്രമാണെന്ന് സന്ദീപ് വാര്യർ വിമർശിച്ചു.

എം.എൻ വിജയൻ മാസ്റ്റർ മരണ ശേഷം ‘മികച്ച ഒരു അദ്ധ്യാപകനായിരുന്നു’ എന്ന് മാത്രം അനുസ്മരിക്കപ്പെടും. ടിപി ചന്ദ്രശേഖരൻ കുലം കുത്തി തന്നെയെന്ന് ആവർത്തിക്കപ്പെടും. കെടി ജയകൃഷ്ണൻ മാസ്റ്ററെ കേട്ടാലറയ്‌ക്കുന്ന ഭാഷയിൽ വീണ്ടും വീണ്ടും വെട്ടി നുറുക്കും. പിടി തോമസിനെ മരണ ശേഷവും കുരിശിൻമേൽ തറക്കും. മരണം പികെ കുഞ്ഞനന്തനെ മാടപ്രാവാക്കും. കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും. കാരണം അവർ ഇടതുപക്ഷക്കാരാണ് എന്ന് സന്ദീപ് വാര്യർ പറഞ്ഞു. മരിച്ചവരെ കുറ്റം പറയരുത് എന്നാണ്. അതുകൊണ്ട് കോടിയേരി ബാലകൃഷ്ണനെ ഈ സമയത്ത് സോഷ്യൽ ഓഡിറ്റിങ്ങ് നടത്തുന്നത് ശരിയല്ല എന്നതിനാൽ അതിന് മുതിരുന്നില്ല. പക്ഷെ കോടിയേരി ബാലകൃഷ്ണനെ സോഷ്യൽ മീഡിയയിൽ വിമർശിച്ച കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ഗിരിജയ്‌ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കോടിയേരിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ചിതറ സബ് റജിസ്ട്രാർ ഓഫിസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻ, പൊലീസുകാരനായ ഉറൂബ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലു വില കൊടുത്ത് നല്ല ഒന്നാന്തരം ഫാസിസമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് സന്ദീപ് വാര്യർ വിമർശിച്ചു.

കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണ് കേരളത്തിൽ ഒന്നും രണ്ടും ഭീഷണിയെന്ന് രവി ചന്ദ്രൻ പറഞ്ഞത് മഹാപരാധമത്രെ. കമ്യൂണിസ്റ്റുകാർക്കെതിരെയും ഇസ്ലാമിസ്റ്റുകൾക്കെതിരെയും എഴുതാനും പറയാനുമാണ് കേരളത്തിൽ ഭയം തോന്നുന്നത്. ജീവനിൽ കൊതി ഉള്ളതു കൊണ്ട് കേരളത്തിൽ ഇരുവർക്കുമെതിരെ ആരും ഒന്നും പറയില്ല. രവിചന്ദ്രൻ പറഞ്ഞ അഭിപ്രായത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടിയേരിയുടെ മരണ ശേഷം അഭിപ്രായ പ്രകടനം നടത്തിയവർക്കെതിരെ പിണറായി സർക്കാർ സ്വീകരിച്ച ഫാസിസ്റ്റ് നടപടികൾ. പിണറായി വിജയന്റെ വിരട്ടലും വിലപേശലുമൊന്നും ഏൽക്കാത്ത സ്വാഭിമാനമുള്ള മലയാളികൾ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Tags: Kodiyeri Balakrishnansandeep g varier
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies