പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ BYD Auto ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കുന്നു. BYD Auto3 യാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഒക്ടോബർ 11-ന് വാഹനം വിപണിയിലെത്തും. പുതിയ വാഹനം കൂടി എത്തുന്നതോടെ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയുടെ വലിപ്പം വർദ്ധിക്കുന്നതിനൊപ്പം വലിയ മത്സരവും നടക്കും എന്ന് ഉറപ്പായിരിക്കുകയാണ്. ടാറ്റാ നെക്‌സോൺ, MG ZS ഇവി, മഹീന്ദ്ര എസ്‍യുവി 400 എന്നിവയായിരിക്കും BYD Auto3 യുടെ എതിരാളികൾ.
ഇന്ത്യൻ വിപണിയിൽ ചൈനീസ് കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ BYD Auto3, ഇതിനകം തന്നെ രണ്ട് വിദേശ വിപണികളിൽ ലഭ്യമാണ്. BYD Auto3 യുടെ എക്സ്ഷോറൂം വില ഏകദേശം 25 ലക്ഷം മുതൽ 35 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ നെക്‌സോൺ മാക്‌സ് ഇവി, എംജി ZS ഇവി, ഹ്യൂണ്ടായ് കോന ഇവി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ BYD Auto3 വിലയിൽ മുന്നിട്ട് നിൽക്കും.
എസ്‌കെഡി(സെമി-നാക്ക്ഡ് ഡൗൺ) അസംബ്ലി റൂട്ടിലൂടെയാണ് BYD Auto3 ഇന്ത്യയിലെത്തുക. ഇതിനർത്ഥം, വാഹന നിർമ്മാതാക്കൾ കാർ പാർട്ട്സുകൾ വിദേശത്ത് നിന്നും കൊണ്ടുവന്ന് കമ്പനിയുടെ ചെന്നൈ ഫെസിലിറ്റിയിൽ അവ അസംബിൾ ചെയ്യുമെന്നും സിബിയു(കംപ്ലീറ്റ്‌ലീ ബിൽറ്റ് യൂണിറ്റ്) മോഡലുകൾക്കുള്ള കയറ്റുമതി നികുതി ഒഴിവാക്കി വില കുറയ്‌ക്കും എന്നാണ്. ഒക്ടോബർ 11-ന് BYD Auto3 ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെങ്കിലും, വാഹനത്തിന്റെ ഡെലിവറി 2023 ന്റെ തുടക്കത്തിലായിരിക്കും നടക്കുക.
നിലവിൽ BYD ഓസ്‌ട്രേലിയ,ന്യൂസിലൻഡ്, സിംഗപ്പൂർ തുടങ്ങിയ വിപണികളിൽ Auto3 വിൽക്കുന്നു. ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് കാർ രണ്ട് വ്യത്യസ്ത ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ 49.92 Kwh, 60.48 Kwh ബാറ്ററി പായ്‌ക്കുകൾ യഥാക്രമം 345 km, 420 km റേഞ്ചുകൾ വാഗ്ദാനം ചെയ്യുന്നു. BYD Auto3 ഇവിയുടെ ഈ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇത് സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.
Comments