റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് പരിക്ക്. കാംഗർ ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരാണെന്നാണ് പോലീസ് കരുതുന്നത്. കോയാളിബേദ-പരിദോബിർ പാതയിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
സഹപ്രവർത്തകനായ ജവാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ജവാൻമാരുടെ സംഘം പുറപ്പെട്ടിരുന്നു. പനിദോബിർ കാമ്പിൽ നിന്ന് ജവാനെ എടുത്ത് കൊണ്ടുപോകവെ സംഘം മർകനർ ജില്ലയിലെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
ആക്രമണത്തിൽ ഒരു ജവാന് പരിക്കേൽക്കുകയും ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോൾ മറ്റ് രണ്ട് ഐഇഡികൾ ബിഎസ്എഫ് കണ്ടെടുത്തു. സംഭവസ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
Comments