തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം വിളവൂർക്കലിൽ 21 പേർക്ക് നായയുടെ കടിയേറ്റു. ഒരേ നായ തന്നെയാണ് പലയിടത്തായി ആളുകളെ ആക്രമിച്ചത്. കടിയേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കുളക്കടവിലേക്ക് പോയ ആൾ, ടാക്സി ഡ്രൈവർ തുടങ്ങി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് നായയുടെ കടിയേറ്റത്. പലർക്കും ഇടറോഡുകളിൽ വെച്ചാണ് കടിയേറ്റിരിക്കുന്നത്. പിന്നിൽ നിന്ന് വന്ന് നായ ആക്രമിക്കുകയായിരുന്നു. നായ വരുന്നത് കാണാതിരുന്നതിനാൽ പ്രതിരോധം തീർക്കാൻ ആളുകൾക്ക് കഴിഞ്ഞിരുന്നില്ല.
നായയ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ. കാലിലാണ് ഭൂരിഭാഗം ആളുകൾക്കും കടിയേറ്റത്. ആഴത്തിലുള്ള മുറിവാണ് പലർക്കുമുള്ളത്. ഇവർ പേവിഷത്തിനെതിരെയുള്ള കുത്തിവെയ്പ്പെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങി.
Comments