ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം. കേസിൽ ഷാരൂഖ് ഖാൻ എന്നയാളെ പോലീസ് അറസ്റ്റ ചെയ്തു. എട്ട് വയസുകാരിയായ പെൺകുട്ടിയുടെ ട്യൂഷൻ ടീച്ചറാണ് ഇയാൾ.
ട്യൂഷൻ ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ഈ വിവരം വീട്ടിൽ പറഞ്ഞതോടെ മാതാപിതാക്കൾ പരാതിയുമായി എത്തുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. നിലവിൽ പ്രതിയെ ജൂഡീഷ്യൽ റിമാന്റിൽ വിട്ടിരിക്കുകയാണ്. ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് വിധിഷ എഎസ്പി സമീർ യാദവ് പറഞ്ഞു.
















Comments