കണ്ണൂർ: സിപിഎമ്മിനെതിരെ പിഴ ഈടാക്കി കണ്ണൂർ മുൻസിപ്പിൽ കോർപ്പറേഷൻ. സിപിഎം പാർട്ടി കോൺഗ്രസിനായി സ്റ്റേഡിയം ഉപയോഗിച്ചതിലാണ് പിഴ നൽകിയിരിക്കുന്നത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജവഹർ സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകർ നീക്കം ചെയ്തില്ലെന്ന് കോർപ്പറേഷൻ പറഞ്ഞതു. മാത്രമല്ല, സ്റ്റേഡിയത്തിന് കേടുപാടുകൾ വരുത്തിയെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ 25,000 രൂപയാണ് കണ്ണൂർ കോർപ്പറേഷൻ പിഴ ചുമത്തിയിരിക്കുന്നത്.
സ്റ്റേഡിയം ശുചീകരിക്കാൻ 42,700 രൂപ ചിലവായി എന്ന് കോർപ്പറേഷൻ പറഞ്ഞു. മുൻകൂറായി നൽകിയ 25,000 രൂപ പിഴയായി കണക്കാക്കുമെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവൃത്തി ആവർത്തിക്കാതിരിക്കാനാണ് പിഴ ഈടാക്കിയതെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ പറഞ്ഞു. ഇത് രാഷ്‌ട്രീയ പ്രേരിതമല്ല എന്നും സിപിഎമ്മാണ് ഇതിനെ രാഷ്‌ട്രീയമായി കാണുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
















Comments