അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം വരാലിന്റെ ട്രെയിലർ പുറത്തിറങ്ങി. അമ്പതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര നടി-നടന്മാരെ ഉൾപ്പെടുത്തി കൊണ്ട് പുറത്തിറക്കുന്ന ചിത്രമാണ് വരാൽ. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനൂപ് മേനോൻ ആണ്. വളരെ വ്യത്യസ്തമാർന്ന തരത്തിലുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും ചിത്രമെന്ന് അടിവരയിടുന്നതാണ് ട്രെയിലർ. ടാർക്ക് ഷേഡിലാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്.
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ, സായ് കുമാർ, ഹരീഷ് പേരടി, സെന്തിൽ കൃഷ്ണ, മാധുരി ബ്രാഗൻസ, പ്രിയങ്ക നായർ, ഗൗരി നന്ദ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. രവി ചന്ദ്രൻ-ഛായാഗ്രഹണം. എഡിറ്റർ- അയൂബ് ഖാൻ. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഗോപി സുന്ദറാണ്. ദീപ സെബാസ്റ്റ്യനും കെ.ആർ പ്രകാശുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രം ഒക്ടോബർ 14-ന് റിലീസ് ചെയ്യും.
Comments